Hot Posts

6/recent/ticker-posts

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി



റിയാദ്: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാല്‍ (58)സൗദിയില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി). കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ പ്രവര്‍ത്തിച്ചു. റിയാദില്‍ ബ്യുറോ ചീഫ് ആയിരുന്നു. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന പ്രശസ്ത സിനിമയുടെ കഥ എഴുതിയത് ഇഖ്ബാല്‍ ആയിരുന്നു. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Reactions